Bank Account Correction in Spark and BiMs - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Friday, 10 July 2026

Bank Account Correction in Spark and BiMs

 

BIMS/WAMS പോർട്ടലുകൾ മുഖേന ട്രാൻസ്ഫർ ചെയ്യുന്ന തുകകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റാകാതെ റിട്ടേൺ ആകുന്ന സാഹചര്യത്തിൽ ബിംസിലെ ഡിഡിഒ/ വാംസ് യൂസർമാർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ

I. SPARK/BIMS അപ്ലിക്കേഷനുകൾ മുഖേന ട്രഷറികളിൽ സമർപ്പിക്കുന്ന ബില്ലുകളുടെ Credit Status പരിശോധിക്കൽ

സാലറി/നോൺസാലറി, HR ക്ലയിമുകൾക്കുള്ള ബില്ലുകളുടെ status ៣) BIMS Application-08 ETSB Menu Spark Bill Status →Rejected/Return ഓപ്ഷനുകൾ പരിശോധിക്കേണ്ടതാണ്.

മറ്റ് കണ്ടിജന്റ് ബില്ലുകളുടെ സ്റ്റാറ്റസ് അറിയുന്നതിനായി BIMS Application-ൽ Bills Bill Status Credit Status ഓപ്ഷനുകൾ പരിശോധിക്കേണ്ടതാണ്.

11. തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്രെഡിറ്റാകാതെ (അക്കൗണ്ട് നമ്പർ /IFSC എന്നിവ തെറ്റായി രേഖപ്പെടുത്തിയതിനാൽ) റിട്ടേൺ ആയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ Account Correction നടത്തേണ്ടതാണ്

. പാസ്സായ ബില്ലുകളുടെ/ചെക്കുകളുടെ ക്രെഡിറ്റ് സ്റ്റാറ്റസ് പരമാവധി 15 ദിവസത്തിനുള്ളിൽ തന്നെ കൃത്യമായും പരിശോധിക്കേണ്ടതാണ്.Account Number, IFSC എന്നിവയിലെ വ്യത്യാസം മൂലം തുക ഗുണഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകാതെ റിട്ടേൺ ആകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഗുണഭോക്താവിനെ വിവരം അറിയിച്ച് ശരിയായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (Account Number, IFSC) ശേഖരിച്ച് അതാത് (SPARK, Ksmart, EMLI, BIMS, etc) លេ Account Correction നടത്തി തുക ശരിയായ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടി ബില്ല്/ചെക്ക് പാസ്സായി 30 ദിവസത്തിനുള്ളിൽ തന്നെ DDO/WAMS യൂസർമാർ സ്വീകരിക്കേണ്ടതാണ്. 30 ദിവസം കഴിഞ്ഞാൽ അക്കൗണ്ട് കറക്ഷൻ നടത്തുന്നതിന് സാധിക്കുകയില്ല.

III. ഗുണഭോക്താക്കളുടെ പേരിലുള്ള വ്യത്യാസം കാരണം തുക ഗുണഭോക്താവിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റാകാത്ത സാഹചര്യത്തിൽ 20 ദിവസത്തിനുള്ളിൽ ട്രഷറി ഡയറക്ടറുടെ 17/10/2020-ലെ 20/2020 നമ്പർ പരിപത്രത്തിലെ നിർദ്ദേശങ്ങൾ പാലിച്ച് ഡിഡിഒ നിശ്ചിത മാതൃകയിൽ അപേക്ഷ ബന്ധപ്പെട്ട ട്രഷറി മുഖേന ട്രഷറി ഡയറക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ്.(പകർപ്പ് അനുബന്ധമായി ചേർക്കുന്നു)

ട്രഷറി ഡയറക്ടറേറ്റിൽ നിന്നും name correction നടത്തിയതിനുശേഷം DDO-യെ അറിയിക്കുകയും തുടർന്ന് ഡിഡിഒ അതാത് ആപ്ലിക്കേഷനിൽ പേര് തിരുത്തൽ വരുത്തി തുക ഗുണഭോക്താവിൻ ്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ് ..30 ദിവസത്തിനുള്ളിൽ 

IV. ഗുണഭോക്താക്കളുടെ അക്കൗണ്ട് കറക്ഷൻ നടത്തുന്നതിന് 30 ദിവസത്തെ സമയ പരിധി ബാധകമല്ലാത്ത ബില്ലുകൾ.

SPARK ആപ്ലിക്കേഷൻ മുഖേന ജനറേറ്റ് ചെയ്തതും ETSB അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതുമായ സാലറി/നോൺസാലറി HR ക്ലയിമുകൾക്കുള്ള ബില്ലുകൾ ട്രഷറിയിൽ പാസ്സാക്കിയ ശേഷം ETSB അക്കൗണ്ടിലേക്ക് പ്രസ്തുത തുകകൾ ക്രഡിറ്റ് ആകുന്നതാണ്. എന്നാൽ DDO -മാർ അംഗീകരിച്ചിട്ടുള്ള സ്റ്റാൻ്റിംഗ് ഇൻസ്ട്രക്ഷൻ പ്രകാരം ETSB അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകേണ്ട തുക റിജക്ഷൻ ആകുന്ന പക്ഷം പ്രസ്തുത തുക ETSB അക്കൗണ്ടിലേക്ക് തന്നെ തിരികെ ക്രഡിറ്റ് ചെയ്യുന്നതാണ്. തുടർന്ന് ട്രഷറി കൗണ്ടർ മുഖേനയോ TSB Online മുഖേനയോ മാത്രമേ തുക പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ

മേൽ സാഹചര്യത്തിൽ SPARK ആപ്ലിക്കേഷൻ മുഖേന generate ചെയ്തതും ബാങ്ക് അക്കൗണ്ടിലേക്ക് credit ചെയ്യുന്നതുമായ സാലറി/നോൺസാലറി HR ക്ലയിമുകൾ, SNA Sparsh ബില്ലുകൾ ബന്ധപ്പെട്ട DDO യ്ക്ക് സമയപരിധിയില്ലാതെ തന്നെ അക്കൗണ്ട് കറക്ഷൻ സാധ്യമാണ്.

V. 30 ദിവസത്തിനുള്ളിൽ ഡി ഡി ഒ Account Correction നടത്താ സാഹചര്യത്തിൽ ട്രഷറികളിൽ നിന്നും epoc clearance നടത്തി തുക source ശീർഷകത്തിലേക്ക്/ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്.

ട്രഷറിയിൽ നിന്ന് പാസാക്കിയ ബില്ലുകളിൽ/ ചെക്കുകളിൽ നിന്നും റിട്ടേൺ ആയ തുക ആയത് പാസ്സാക്കി 30 ദിവസത്തിനുള്ളിൽ Correction നടത്തി ഗുണഭോക്താവിൻ്റെ ശരിയായ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടി DDO സ്വീകരിക്കാത്ത പക്ഷം, പ്രസ്തുത തുക ട്രഷറികളിൽ നിന്നും ePoC Clearance മുഖേന Source Account/ശീർഷകത്തിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യുന്നതാണ്.

ഇപ്രകാരം Source Account/ശീർഷകത്തിലേക്ക് ട്രഷറികളിൽ നിന്നും തുക തിരികെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി, പുതിയ ബിൽ/ചെക്ക് ട്രഷറിയിൽ സമർപ്പിച്ച് ഡി.ഡി.ഒ-യ്ക്ക് ഗുണഭോക്താവിൻ്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. ആയതിനായി നടപ്പ് സാമ്പത്തിക വർഷത്തിലെ അലോട്ട് മെന്റ് തുക വിനിയോഗിക്കേണ്ടതാണ്.അലോട്‌ട്മെന്റ് ലഭ്യമല്ലെങ്കിൽ ആയതിനുള്ള തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

. ബിൽ/ചെക്ക് മുഖേന തുക ഗുണഭോക്താവിൻ്റെ അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിഡിഒ-മാർ/WAMS യൂസർമാർ അറിഞ്ഞിരിക്കേണ്ടതായ പൊതുവായ വസ്തുതകൾ :

1. തുക ഗുണഭോക്താവിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റാകാതെയും റിട്ടേൺ ആകാതെയുമുള്ള സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടി ക്രമം

തെറ്റായ അക്കൗണ്ട് നമ്പർ ബില്ലിൽ/ചെക്കിൽ രേഖപ്പെടുത്തിയ കാരണത്താൽ ഗുണഭോക്താവിന്റെതല്ലാത്ത ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകുന്ന സാഹചര്യത്തിൽ പ്രസ്തുത തുക തിരികെ ലഭിക്കുന്നതിനായി ഡിഡിഒ/ഗുണഭോക്താവ് ഉടൻ തന്നെ തുക ക്രെഡിറ്റായ അക്കൗണ്ട് നിലനിൽക്കുന്ന ബാങ്ക് ശാഖയിലെ അധികൃതരുമായി ബന്ധപ്പെട്ട് തുക ഫ്രീസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും തുടർന്ന് ഇടപാടുകൾ നടത്തിയ ട്രഷറി മുഖേന ട്രഷറി ഡയറക്ടറേറ്റിലേയ്ക്ക് കത്ത് നൽകേണ്ടതുമാണ്. ട്രഷറി ഡയറക്ടർ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് തുക തിരികെ ട്രഷറി ഡയറക്ടറുടെ പേരിലുള്ള pooling account ലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

തുക pooling account-ലേക്ക് റിട്ടേണായി ലഭിച്ചതിനു ശേഷം ഡിഡിഒ അക്കൗണ്ട് കറക്ഷൻ നടത്തി ഗുണഭോക്താവിൻറ്റെ ശരിയായ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള തുടർനടപടി സ്വീകരിക്കേണ്ടതാണ്. ബില്ല്/ ചെക്ക് പാസ്സായി 30 ദിവസത്തിനുള്ളിൽ മേൽ നടപടികളെല്ലാം തന്നെ പൂർത്തിയാക്കേണ്ടതാണ്.

2.തെറ്റായ അക്കൗണ്ട് നമ്പർ ബില്ലിൽ/ചെക്കിൽ ചേർത്ത കാരണത്താൽ ഗുണഭോക്താവിൻ്റെ അല്ലാതെ മറ്റാരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിൽ തൂകക്രെഡിറ്റാകുകയും പ്രസ്തുത അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതിനാൽ മതിയായ ബാലൻസില്ലാത്ത സാഹചര്യം.

മേൽ സാഹചര്യത്തിൽ ഡിഡിഒ/ഗുണഭോക്താവ് തുക ക്രെഡിറ്റായ ബാങ്ക് ശാഖ അധികൃതരുമായി ബന്ധപ്പെട്ട് തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. തുക ലഭിച്ച അക്കൗണ്ട് ഉടമ ആയത് തിരികെ നൽകുവാൻ സന്നദ്ധമല്ലാത്തപക്ഷം ഡിഡിഒ-യ്ക്ക്/ ഗുണഭോക്താവിന് മറ്റ് നിയമപരമായ തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ വിഷയത്തിൽ വന്നതായ വീഴ്ച അതത് വകുപ്പ് പ്രത്യേകമായി പരിശോധിക്കേണ്ടതുമാണ്.

. ബില്ലുകളും/ ചെക്കുകളും തയ്യാറാക്കുമ്പോഴും അപ്രൂവ് ചെയ്യുമ്പോഴും (Maker/Checker) ഓരോ തലങ്ങളിലും Account Correction ഒഴിവാക്കുന്നതിനുള്ള ജാഗ്രത പാലിക്കേണ്ടതായുമുണ്ട്.





No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved