സർക്കാർ ജീവനക്കാരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധം
ഡി ഡി ഒ ആയ ജീവനക്കാർക്ക് ഡി ഡി ഒ ലോഗിൻ വഴി ആണ് ചെയുക .അതിനായി Service matters--> Property Returns എന്ന ഓപ്ഷൻ എടുക്കുക
Individual ലോഗിൻ ഉള്ള ജീവനക്കാർക്ക് Profile/Admin>>Property Returns എന്ന ഓപ്ഷൻ എടുക്കുക
ഈ ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് കാണാം
ഇവിടെ നാലു സ്റ്റെപ്പ് മുഖേന പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കഴിയും.ബാധകമെങ്കിൽ മാത്രമേ Step 2,Step 3 ഫിൽ ചെയേണ്ടതുള്ളൂ.അല്ലാത്ത പക്ഷം Step 1 ഫിൽ ചെയ്‌ത ശേഷം acknowledgement പ്രിന്റ് എടുക്കുവാൻ സാധിക്കും.തുടർന്ന് Get Started എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
II- Details of Employee നമ്മുടെ PEN, Name & Initials, Permanent Residential Address, Designation, Date of Birth, Date of Entry in Govt Service, Department, Present Office എന്നീ വിവരങ്ങൾ കാണിക്കും. പേരിന്റെ ഇനിഷ്യൽ കോളം ഫിൽ ചെയ്യണം. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യാൻ പറ്റാതെ വരും. കൂടാതെ Appointing Authority (നിയമനാധികാരി) യുടെ തസ്തിക ടൈപ്പ് ചെയ്തു കൊടുക്കണം. III- Details of Property (1) Whether movable or immovable property acquired/disposed of during previous years?- മുൻവർഷങ്ങളിൽ Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് ഒന്നാമത്തെ ചോദ്യം. അവിടെ Default ആയി No ആണ് ഉണ്ടാകുക. മുൻവർഷങ്ങളിൽ Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ No എന്നത് മാറ്റം വരുത്തേണ്ടതില്ല. എന്നാൽ മുൻ വർഷങ്ങളിൽ സ്വത്ത് ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ Yes എന്ന് സെലക്ട് ചെയ്യണം. (2) If yes, whether details furnished in time? മുൻവർഷങ്ങളിൽ Annual Property Statement കൃത്യസമയത്ത് തന്നെ സമർപ്പിച്ചിട്ടുണ്ടോ എന്നാണ് രണ്ടാമത്തെ ചോദ്യം. മുൻവർഷങ്ങളിൽ Annual Property Statement മാനുവലായി/ സ്പാർക്ക് വഴി സമർപ്പിച്ചിട്ടുണ്ടെങ്കിൽ Yes സെലക്ട് ചെയ്യുക. ഇല്ലെങ്കിൽ No സെലക്ട് ചെയ്യുക. (3) If the details are not furnished in time, reason for the same? രണ്ടാമത്തെ കോളത്തിൽ No നൽകിയാൽ അതായത് മുൻ വർഷങ്ങളിൽ Annual Property Statement സമർപ്പിച്ചിട്ടില്ല എന്നാണ് നൽകിയതെങ്കിൽ അതിന്റെ കാരണം മൂന്നാമത്തെ കോളത്തിൽ രേഖപ്പെടുത്തണം. (4) Whether movable/ immovable property acquired/disposed of during the year under Report? കലണ്ടർ വർഷം Movable or Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് നാലാമത്തെ ചോദ്യം. അവിടെ Default ആയി No ആണ് ഉണ്ടാകുക. കലണ്ടർ വർഷം Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ No എന്നത് മാറ്റം വരുത്തേണ്ടതില്ല. എന്നാൽ കലണ്ടർ വർഷം Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ Yes എന്ന് സെലക്ട് ചെയ്യണം.തൻ വർഷം Movable/Immovable Property ഇല്ലാത്തവർ Part I തൻ കലണ്ടർ വർഷം Movable/Immovable Property ഇല്ലാത്തവർ Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ Part II (Immovable), Part III (Movable) എന്നീ വിവരങ്ങൾ നൽകേണ്ടതില്ല. ഈ ഓപ്ഷനുകൾ ആക്ടീവ് ആയിരിക്കില്ല. പകരം Part I പൂരിപ്പിച്ച ശേഷം നേരെ നാലാമത്തെയും അവസാനത്തെയും ഘട്ടമായ Generate Acknowledgement പേജ് ലഭിക്കുന്നതും റിപ്പോർട്ട് pdf രൂപത്തിൽ ജനറേറ്റ് ചെയ്യാവുന്നതും സ്വത്ത് വിവര പത്രിക സമർപ്പിക്കുന്ന നടപടികൾ പൂർത്തീകരിക്കാവുന്നതുമാണ്. ഇതിനായി Part I ൽ Details of Property എന്ന ഭാഗത്ത് നാലാമത്തെ കോളത്തിൽ No ആണ് സെലക്ട് ചെയ്യേണ്ടത്. ഇനി താഴെ ചുവന്ന നിറത്തിൽ കാണിക്കുന്ന സർട്ടിഫിക്കറ്റ് വായിച്ച് ബോധ്യപ്പെട്ട ശേഷം ഇടത് വശത്തുള്ള കോളം സെലക്ട് (ടിക്ക് മാർക്ക്) ചെയ്യുക. Confirm ക്ലിക്ക് ചെയ്യുക. അപ്പോൾ ‘Property Return Part I Successfully Filed’ എന്ന മെസ്സേജ് വരുന്നതാണ്. OK കൊടുക്കുക.
Generate Acknowledgementഇനി മുകളിൽ നാലാമതായി കാണുന്ന Generate Acknowledgement എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. Generate ചെയ്താൽ പിന്നെ നൽകിയ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന കാര്യം ഓർമ്മിക്കുക. അപ്പോൾ ‘Acknowledgement Successfully Generated’ എന്നൊരു മെസ്സേജ് വരികയും റിപ്പോർട്ട് pdf രൂപത്തിൽ ഡൗൺലോഡാകുകയും ചെയ്യുന്നതാണ്.
PART II,PART III ബാധകമായ ജീവനക്കാർ ഡേറ്റ ഫിൽ ചെയേണ്ടതാണ്.അല്ലാത്തവർക്ക് 4 th Step മുഖേന acknowledgement ജനറേറ്റ് ചെയുവാൻ സാധിക്കും.
പ്രേത്യകം ശ്രദ്ധിക്കേണ്ടത് acknowledgement ജനറേറ്റ് ചെയിതു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയില്ല.അതിനു മുൻപായി എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്
PART 11.
PART II ൽ IMMOVABLE പ്രോപ്പർട്ടിഡീറ്റെയിൽസ് രേഖപ്പെടുത്തിയ ശേഷം ഡിക്ളറേഷൻ കോളം ടിക് ചെയ്ത് ഡീറ്റെയിൽസ് എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തി confirm ബട്ടൺ ക്ലിക്ക് ചെയുക
ഇടതു സൈഡിൽ select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ സബ്‌മിറ്റ് ചെയ്ത് ഡീറ്റെയിൽസ് കാണുവാൻ കഴിയും.അടുത്തതായി CLICK FOR NEW ENTRY എന്ന ഓപ്ഷൻ വഴി കൂടുതൽ വിവരങ്ങൾ ആഡ് ചെയ്യാൻ ഉണ്ടെങ്കിൽ എന്റർ ചെയ്യാൻ കഴിയും.
അടുത്തതായി പാർട്ട് 3 കൃത്യമായി വെരിഫൈ ചെയ്ത് എന്റർ ചെയുക.
തുടർന്ന് താഴെ ആയി കാണുന്ന ഡിക്ളറേഷൻ കോളം ടിക് ചെയ്ത് ഡീറ്റെയിൽസ് എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തി confirmബട്ടൺ ക്ലിക്ക് ചെയുക.
അടുത്തതായി സ്റ്റെപ്പ് 4 ഓപ്ഷൻ ക്ലിക്ക് ചെയുക
സ്റ്റെപ് 4 ൽ GENERATE ACKNOWLEDGEMENT എന്ന ഓപ്ഷൻ വഴി ഡേറ്റാസ് PDF രൂപത്തിൽ ലഭിക്കുന്നതായിരിക്കും.
പ്രേത്യകം ശ്രദ്ധിക്കേണ്ടത് acknowledgement ജനറേറ്റ് ചെയിതു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയില്ല.അതിനു മുൻപായി എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്
ഇങ്ങനെ ആണ് സ്പാർക്കിൽ പ്രോപ്പർട്ടി സ്റ്റെമെന്റ്റ് ഫ
No comments:
Post a Comment