സർക്കാർ വാഹനം-BiMS വഴി ഇൻഷൂറൻസ് പുതുക്കൽ
സംസ്ഥാന ഇൻഷൂറൻസ് വകുപ്പിൻ്റെ പോളിസി എടുത്തുകൊണ്ടാണ് സർക്കാർ വാഹനത്തിൻ്റെ ഇൻഷൂറൻസ് തുക പുതുക്കുന്നത്.നിലവിൽ ഓഫീസ് ചിലവുകൾ/ വാഹനത്തിൻ്റെ പരിചരണം ആവശ്യാർത്ഥമുള്ള ബഡ്ജറ്റ് ശീർഷകത്തിൽ നിന്നാണ് പ്രസ്തുത ചെലവിനുള്ള തുക കണ്ടെത്തുന്നത്.സംസ്ഥാന ഇൻഷൂറൻസ് വകുപ്പിൻ്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട പോളിസി തുക അറിയിച്ചുള്ള claim വിശദാംശങ്ങൾ ഉള്ള voucher വാങ്ങിയതിനു ശേഷം BiMS ൽ ബന്ധപ്പെട്ട ശീർഷകത്തിൽ ഫണ്ട് അനുവദിച്ചു തരുന്നതിന് എഴുതേണ്ടതും, BiMS ൽ അലോട്ട് മെൻറ് ലഭ്യമായതിന് ശേഷം Contingent Bill "Settlement "Prepare ചെയ്യുന്ന സമയത്ത് claim amount ആയി ഇൻഷുറൻസ് തുക കാണിച്ച് Deductions ൽ "Transfer to Head of Account" എന്ന option തെരഞ്ഞെടുത്ത് "8011-00-105-98-01/8011-00-105-95-01" ( പോളിസി coverage അനുസരിച്ച് ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ ബന്ധപ്പെട്ട ശേഷം ബഡ്ജറ്റ് ഹെഡ് തെരഞ്ഞെടുക്കുക) എന്ന ബഡ്ജറ്റ് ഹെഡിൽ പ്രസ്തുത തുക കാണിക്കേണ്ടതും, " Zero " ആയിട്ടുള്ള Net Amount ബില്ല് Generate ചെയ്ത് e-Submit ചെയ്യേണ്ടതും, Bill ൻ്റെ Hard Copy, Proceedings, Supporting Documents എന്നിവ സഹിതം ട്രഷറിയിൽ നൽകേണ്ടതുമാണ്.. പ്രസ്തുത ബില്ല് ട്രഷറിയിൽ നിന്ന് പാസ്സായതിന് ശേഷം, BiMS ൽ നിന്നും ലഭിക്കുന്ന TR74(A) & BiMS Bill ൻ്റെ pdf DDO ഒപ്പിട്ട്, അതുൾപ്പെടെ ബന്ധപ്പെട്ട ജില്ലാ ഇൻഷൂറൻസ് ഓഫീസർക്ക് പോളിസി പുതുക്കി നൽകുന്നതിന് കത്ത് എഴുതുക.പുതു ക്കിയ പോളിസി ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്
No comments:
Post a Comment