സ്പാർക്കിൽ ഇൻഡിവിജ്യുൽ ലോഗിൻ ലഭിക്കുന്ന വിധം.
ഇൻഡിവിജ്യൂൽ ലോഗിൻ വഴി ഓരോ ജീവനക്കാർക്കും അവരവരുടെ പേർസണൽ ഡീറ്റെയിൽസ് ഇ -സർവീസ് ബുക്ക് ,പേ & അലവൻസ് ,ശമ്പളം സംബന്ധമായ ഡീറ്റെയിൽസ് എന്നിവ കാണുവാൻ കഴിയും,ഗസറ്റഡ് ജീവനക്കാർക്കു ഇൻഡിവിജ്യൂൽ ലോഗിൻ വഴി AG സ്ലിപ് ഡീറ്റെയിൽസ് കുടി കാണുവാൻ സാധിക്കും
ഇതിനായി സ്പാർക്കിന്റെ ഹോം പേജിൽ NOTREGISTERD A USER YET,REGISTER NOW എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

തുടർന്ന് സ്പാർക്കിൽ ഉള്ള എംപ്ലോയീടെ ഡീറ്റെയിൽസ് കൃത്യം ആയി എന്റർ ചെയുക.
Permanent Employee Number (PEN),
Name as in service book,
Date of birth (dd/mm/yyyy)
Aadhaar no registered in SPARK (പ്രത്യകം ശ്രദ്ധിക്കേണ്ടത് എംപ്ലോയിയുടെ ആധാർ സ്പാർക്കിൽ നേരത്തെ ഡി ഡി ഒ മുഖേനെ അപ്ഡേറ്റ് ചെയിതിട്ടുണ്ടായിരിക്കണം)
Mobile no registered in SPARK
E-mail id registered in SPARK
സ്പാർക്കിൽ ഉള്ളതുപോലെ തന്നെ എന്റർ ചെയുക
Enter Password Note: Password should be 8 to 15 characters (alphabets and digits only)
Confirm Password
തുടർന്ന് ഒരു പുതിയ പാസ്‌വേർഡ് എന്റർ ചെയുക,പാസ്സ്‌വേർഡ് ഒന്നുകൂടി എന്റർ ചെയ്തതിനു ശേഷം വെരിഫൈ ബട്ടൺ ക്ലിക്ക് ചെയ്ത് ഡീറ്റെയിൽസ് വെരിഫൈ ചെയുക
ശേഷം എംപ്ലോയീടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും.OTP ലഭിക്കാത്ത പക്ഷം Regenerate OTP എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
OTP എന്റർ ചെയ്തതിനു ശേഷം SUBMIT ഓപ്ഷൻ ക്ലിക്ക് ചെയുക

അപ്പോൾ ഇങ്ങനെ മെസ്സേജ് വരുന്നത് കാണാം USER REGISTERD SUCEESSFULLY,എന്നും നിങ്ങളുടെ അക്കൗണ്ട് ആക്റ്റീവ് ആകുന്നതിനു ഇപ്പോൾ മുതൽ 30 മിനിറ്റ് വരെ എടുത്തേക്കാം.30 മിനിറ്റിന് ശേഷം നിങ്ങൾക്ക് ലോഗിൻ ചെയ്യാം.
ഇൻഡിവിജ്യൂൽ ലോഗിൻ ലഭിച്ചതിനു ശേഷം,ആദ്യമായി സ്പാർക്കിൽ ലോഗിൻ ചെയുമ്പോൾ പാസ്സ്‌വേർഡ് പോളിസിക്ക് അനുസ്രതമായിട്ടായിരിക്കണം പുതിയ പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയേണ്ടത്.
തുടർന്ന് കൺഫേം ബട്ടൺ ക്ലിക്ക് ചെയുമ്പോൾ PASSWORD HAS BEEN CHANGED SUCEESSFULLY എന്ന മെസ്സേജ് കാണുവാൻ സാധിക്കും.

ഈ മെസ്സേജ് വരുകയാണെകിൽ പാസ്സ്‌വേർഡ് റീ സെറ്റ് ചെയ്‌തതായി ഉറപ്പിക്കാം.

CLICK HERE TO CONTINUE ഓപ്ഷൻ വഴി സ്പാർക്കിന്റെ ഹോം പേജിലേക്ക് റീഡയറക്‌ട് ആകുന്നത് ആയിരിക്കും.
തുടർന്ന് പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും
ഇങ്ങനെ ലഭിക്കുന്ന ഇൻഡിവിജ്യൂൽ ലോഗിൻ വഴി ഓരോ ജീവനക്കാർക്കും അവരവരുടെ പേർസണൽ ഡീറ്റെയിൽസ് ഇ -സർവീസ് ബുക്ക് ,പേ & അലവൻസ് ,ശമ്പളം സംബന്ധമായ ഡീറ്റെയിൽസ് എന്നിവ കാണുവാൻ കഴിയും,ഗസറ്റഡ് ജീവനക്കാർക്കു ഇൻഡിവിജ്യൂൽ ലോഗിൻ വഴി AG സ്ലിപ് ഡീറ്റെയിൽസ് കുടി കാണുവാൻ സാധിക്കും.






ഈ ഒരു ഓപ്ഷനിൽ ജീവനക്കാർക്ക് തിരുത്തലുകളോ,മാറ്റങ്ങൾ വരുത്താനോ സാധിക്കില്ല.അങ്ങനെ മാറ്റങ്ങൾ വരുത്തണം എന്നുടെങ്കിൽ ഡി ഡി ഒ ലോഗിൻ വഴി മാത്രമേ സാധിക്കുകയുള്ളു
No comments:
Post a Comment