- SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Monday, 2 February 2026

 



കേരള സർക്കാർ ജീവനക്കാരുടെ അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലംമാറ്റം സംബന്ധിച്ച് നിലവിലുള്ള പ്രധാന നിബന്ധനകൾ

🚨*ജില്ലാ തലത്തിലോ വകുപ്പ് തലത്തിലോ നിയമനം ലഭിച്ച ജീവനക്കാർക്ക്, സാധാരണയായി 5 വർഷം സർവീസ് പൂർത്തിയാക്കിയാൽ മാത്രമേ അന്തർ ജില്ലാ അല്ലെങ്കിൽ അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് അർഹത ഉണ്ടാകൂ. എന്നാൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത കാലയളവ് ഈ 5 വർഷത്തിൽ കണക്കാക്കില്ല*
🚨*ഒരു വർഷത്തിൽ ഒരു വകുപ്പിൽ ഒരു കാറ്റഗറിയിൽ ഉണ്ടാകുന്ന ഒഴിവുകളുടെ 10% വരെ മാത്രമാണ് അന്തർ ജില്ലാ സ്ഥലംമാറ്റത്തിനായി മാറ്റിവയ്ക്കേണ്ടത് (GO(P) 36/91/P&ARD)*
🚨*5 വർഷം പൂർത്തിയാക്കി പുതിയ ജില്ലയിലേക്ക് മാറി ജോയിൻ ചെയ്യുന്നവർക്ക് സാധാരണയായി സീനിയോറിറ്റി നഷ്ടപ്പെടും.അതായത് പുതിയ ജില്ലയിൽ ഏറ്റവും ജൂനിയറായിട്ടായിരിക്കും സ്ഥാനം. എന്നാൽ ജില്ലാ ലിസ്റ്റിൽ നിന്നു Head Quarters Vacancy യിൽ നിയമനം ലഭിച്ചവർ മാതൃജില്ലയിലേക്ക് തിരികെ പോകുമ്പോൾ സീനിയോറിറ്റി നഷ്ടപ്പെടുന്നില്ല*
🚨*അന്തർ ജില്ലാ സ്ഥലംമാറ്റം വഴി വരുന്ന ജീവനക്കാരുടെ ശമ്പളം, ഇൻക്രിമെൻ്റ്, ലീവ് എന്നിവയ്ക്ക് മുൻ സർവീസ് പൂർണ്ണമായി പരിഗണിക്കും. ശമ്പളം പ്രൊട്ടക്റ്റ് ചെയ്യും (GO(P) 1/19/P&ARD). എന്നാൽ പഴയ ജില്ലയിൽ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പുതിയ ജില്ലയിൽ വീണ്ടും പ്രൊബേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. (ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇത് ബാധകമല്ല.)*
🚨*ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലേക്കും പാലക്കാട് അട്ടപ്പാടി പ്രദേശത്തേക്കും അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് 5 വർഷം സർവീസ് ഇളവ് നൽകിയിട്ടുണ്ട്. ഈ ഇളവ് സർവീസിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ. അട്ടപ്പാടിയിൽ എത്തിയവർക്ക് കുറഞ്ഞത് 2 വർഷം സർവീസ് പൂർത്തിയാക്കാതെ വീണ്ടും പുറത്തേക്ക് മാറ്റം അനുവദിക്കില്ല*
🚨*യുദ്ധത്തിൽ പരിക്കേറ്റതോ മരണമടഞ്ഞതോ ആയ സൈനികരുടെ ആശ്രിതർക്കും, സർവീസിൽ ഇരിക്കെ രോഗം അല്ലെങ്കിൽ അപകടം മൂലം സ്ഥിരമായി അംഗവൈകല്യം സംഭവിച്ച് പെൻഷനോടെ ഡിസ്ചാർജ് ചെയ്ത ജീവനക്കാരുടെ ആശ്രിതർക്കും ചില നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതാണ്*
🚨 *ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അന്തർ വകുപ്പ് മാറ്റം ലഭിക്കണമെങ്കിൽ ഇനി നിയമനം ലഭിച്ച ജില്ലയിൽ, വകുപ്പിൽ മൂന്നു വർഷത്തെ സേവനം പൂർത്തീകരിക്കണം.ആദ്യ അന്തർ വകുപ്പ് മാറ്റത്തിന് ശേഷം പുതിയ വകുപ്പിൽ അഞ്ചു വർഷത്തെ സേവനം പൂർത്തീകരിച്ചാൽ മാത്രമേ തുടർന്നുള്ള അന്തർ വകുപ്പ് സ്ഥലം മാറ്റം അനുവദിക്കുകയുള്ളു (GO(P)13/2024/P&ARD/Dtd. 17/12/2024)*
🚨*ലാസ്റ്റ് ഗ്രേഡ് ജീവനക്ക്കാർ മുൻ ജില്ലയിലോ വകുപ്പിലോ അതേ കാറ്റഗറിയിൽ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, പുതിയ ജില്ലയിലോ വകുപ്പിലോ വീണ്ടും പ്രൊബേഷൻ ആവശ്യമില്ല. പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, മുൻ സർവീസ് കൂടി കണക്കാക്കി പ്രൊബേഷൻ പൂർത്തിയാക്കാം*
🚨*അന്തർ വകുപ്പ് സ്ഥലംമാറ്റം ഒരു അവകാശമായി കണക്കാക്കാൻ കഴിയില്ല ഇത് പൂര്ണമായും നിയമന അധികാരികളുടെ തീരുമാനത്തിന് വിധേയമാണ്. Entry post ലേക്കു മാത്രമേ അനുവദിക്കൂ. രണ്ട് തസ്തികകളും ഒരേ pay scale ഉം ഒരേ recruitment method ഉം ആയിരിക്കണം. ഒരു വകുപ്പിനായി മാത്രം തയ്യാറാക്കിയ rank list ൽ നിന്നു അന്തർ വകുപ്പ് സ്ഥലംമാറ്റം അനുവദിക്കില്ല*
🚨*അന്തർ വകുപ്പ് മാറി വന്നാൽ പുതിയ വകുപ്പിൽ ഏറ്റവും ജൂനിയറായിട്ടായിരിക്കും സ്ഥാനം. പുതിയ വകുപ്പിൽ വീണ്ടും പ്രൊബേഷൻ പൂർത്തിയാക്കണം. എന്നാൽ മുൻ സർവീസ് ഇൻക്രിമെൻ്റ്, ഗ്രേഡ്, ലീവ് തുടങ്ങിയ കാര്യങ്ങൾക്ക് പരിഗണിക്കും. അടുത്തൊരു അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് അർഹത നേടാൻ, പുതിയ വകുപ്പിൽ വീണ്ടും 5 വർഷം സർവീസ് പൂർത്തിയാക്കണം*
🚨*LWA 12(A), 12(B), 12(C) എന്നിവയിൽ പോയ കാലയളവ് അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലംമാറ്റത്തിനുള്ള 5 വർഷം സർവീസ് കണക്കാക്കുമ്പോൾ ഉൾപ്പെടുത്തില്ല (സ.ഉ (കൈ) 15/22/P&ARD)*
🚨*കൂടാതെ State Subordinate Service ലുള്ള ജീവനക്കാർക്ക്, Head Quarters Vacancy ലഭിച്ചിട്ടും സ്വന്തം ജില്ലയിൽ തസ്തികയോ ഓഫീസോ ഇല്ലെങ്കിൽ, സീനിയോറിറ്റി നഷ്ടമില്ലാതെ.മറ്റ് വകുപ്പിലേക്ക് മാറാനുള്ള സൗകര്യവും നിലവിലുണ്ട്. സ്വന്തം ജില്ലയിൽ അടുത്ത 5 വർഷത്തിനുള്ളിൽ vacancy ഉണ്ടാകാൻ സാധ്യതയില്ലെന്ന് സാക്ഷ്യപ്പെടുത്തിയാൽ, 5 വർഷം സർവീസ് ഇളവോടെ മറ്റ് വകുപ്പിലേക്ക് മാറാനും വ്യവസ്ഥയുണ്ട്*

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved