e-TR5 or e-Treasury Approval Officer Change - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 15 October 2025

e-TR5 or e-Treasury Approval Officer Change






 e-TR5 or e-Treasury Approval Officer Change


Step-1 


e-TR5 User or Draft (Clerk)/Approval (officer) ആയിട്ടുള്ളവർ ട്രാൻസ്ഫർ/ റിട്ടയർ ആയി കഴിഞ്ഞാൽ അവരെ നിലവിലുള്ള ഓഫീസിലെ  e-Treasury Portal ൽ   Status Inactive ആക്കി  update ചെയ്യേണ്ടതുണ്ട്..


https://etreasury.kerala.gov.in/


Login with 11 digit etreasury office code


User Registration ഓപ്ഷൻ സെലക്ട്‌ ചെയ്യുക


ജീവനക്കാരന്റെ പേരിന് നേരെയുള്ള Action കോളത്തിലെ Edit button ക്ലിക്ക് ചെയ്യുക


പ്രിവിലേജുകൾ എഡിറ്റ്‌ ചെയ്യുന്നതിനുള്ള പേജ് തുറന്നു വരുന്നതാണ്


Option ൽ Draft (Clerk) / Approval (officer) ആവശ്യമുള്ളത് Select ചെയ്യുക .


Is eTR5 User, Is Active എന്നതിൽ No എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്യുക. Reason എന്ന കോളത്തിൽ Transfer / Retirement എന്നതിൽ ഏതാണോ അത് സെലക്ട്‌ ചെയ്യുക.


Remarks കോളത്തിൽ Remarks രേഖപ്പെടുത്തി താഴെ കാണുന്ന Update ബട്ടൺ ക്ലിക്ക് ചെയ്യുക



Step-2


ഒരു പുതിയ ജീവനക്കാരനെ e-TR5 User or Draft (Clerk)/Approval (officer) ആക്കുന്നതിനോ, പഴയ ഓഫീസിൽ നിന്ന് e -TR5 User or Draft (Clerk)/Approval (officer) ആയിരുന്ന ഉദ്യോഗസ്ഥനെ (Step 1 പ്രകാരം പഴയ ഓഫീസിൽ നിന്ന് Inactive ആക്കിയതിനു ശേഷം ) പുതിയ ഓഫീസിലെ e-Treasury Portal ൽ e-TR5 User or Draft (Clerk)/Approval (officer) ആയി ചുവടെ പറയും പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. 


https://etreasury.kerala.gov.in/


Login with 11 digit etreasury office code


Select Register Employee 


Add എന്ന ഓപ്‌ഷനിൽ ജീവനക്കാരന്റെ PEN നൽകുക. തുടർന്ന് View ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ ജീവനക്കാരൻ മുൻപ് ജോലി ചെയ്ത ആഫീസിൽ നിന്നും ട്രാൻസ്ഫറിൽ ആണെന്നുള്ള മെസ്സേജ് ഈ സ്‌ക്രീനിൽ തന്നെ കാണാവുന്നതാണ്.


അതിന് ശേഷം വരുന്ന പേജിൽ ഈ ജീവനക്കാരന് നൽകേണ്ട പ്രിവിലേജുകൾ സെലക്ട് ചെയ്ത്  താഴെ കാണുന്ന Save ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ ആഫീസിൽ പ്രസ്തുത ജീവനക്കാരൻ e-TR5 User or Draft (Clerk)/Approval (officer) ആയി ചേർക്കപ്പെടുന്നതാണ്. ടിയാളുടെ മൊബൈലിലേക്ക് പുതിയ പാസ്സ്‌വേർഡ് SMS ആയി ലഭിക്കുന്നതാണ്. 



Step-3


Step-2 ൽ Registration നടത്തിയപ്പോൾ Mobile ൽ ലഭിച്ച Password ഉം, ജീവനക്കാരൻ്റെ PEN User ID ആയും ചുവടെ നൽകിയ e-TR5 സൈറ്റിൽ Log in ചെയ്യാവുന്നതും, Password വേണമെങ്കിൽ e-TR5 ലെ  "Change Password " എന്ന Menu ഉപയോഗിച്ച് മാറ്റാവുന്നതുമാണ്.


https://etr5.treasury.kerala.gov.in/

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved