സെക്യൂരിറ്റി ഡെപ്പോസിറ്റ് -BiMS വഴി റീഫണ്ട്-മാർഗ്ഗ നിർദ്ദേശങ്ങൾ
1) സർക്കാറുമായി കരാറിൽ ഏർപ്പെടുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ നൽകുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് "8443-00-103-Security Deposits-Receipts" എന്ന ശീർഷകത്തിൽ ട്രഷറിയിൽ വരവ് വെയ്ക്കേണ്ടതും, തിരിച്ചു നൽകേണ്ട സമയത്ത് പ്രസ്തുത ശീർഷകത്തിൽ നിന്ന് തന്നെ നൽകണമെന്നും നിർദ്ദേശമുള്ളതാണ്.
[Circular No. 80/2010/Fin dt:27-08-2010]
2) Security Deposit ഇനത്തിൽ എന്തെങ്കിലും ഓഫീസിൽ നിലവിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ,ആയത് e-Treasury/e-TR5 വഴി ട്രഷറിയിൽ എത്രയും പെട്ടെന്ന് Step -1 ൽ പറയും പ്രകാരം സർക്കാറിൻ്റെ ബന്ധപ്പെട്ട ശീർഷകത്തിൽ അടയ്ക്കേണ്ടതും, Chalan ഭദ്രമായി ഓഫീസിൽ സൂക്ഷിച്ച് വെയ്ക്കേണ്ടതുമാണ്. മുമ്പേ അടച്ച Manual ചലാനുകളും കൃത്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നു കൂടി ഉറപ്പു വരുത്തുക.
3) കരാറുകാരാൻ /സ്ഥാപനം പ്രസ്തുത Security Deposit തിരികെ നൽകുന്നതിന് ആവശ്യപ്പെടുന്ന വേളയിൽ, അദ്ദേഹത്തിൽ നിന്നോ / സ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരിയിൽ നിന്നോ അപേക്ഷ വാങ്ങിച്ച്, പ്രസ്തുത തുക ഉൾപ്പെടുന്ന Chalan ൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തി Security തുക തിരികെ നൽകുന്നതിന് DDO Proceedings ഇറക്കേണ്ടതാണ്.കൂടാതെ ആയത് BiMS ലെ DDO Code ൽ Deposit ഇനത്തിൽ Update ചെയ്ത് തരുന്നതിന് ട്രഷറി ഓഫീസർക്ക് Request നൽകേണ്ടതുമാണ്.
4) Step-3 ൽ പറയും പ്രകാരം BiMS ൽ DDO Code ൽ Update ചെയ്താൽ താഴെ പറയും പ്രകാരം പ്രസ്തുത തുക വന്നിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
BiMS Clerk Log in /DDO Admin Log in
Left Tab> Report> Deposit Report
Select
Head of Accounts (drop down list)
Date from
Date To
Source: Treasury Counter/Transfer Credit(BiMS)/ e-Treasury [ ട്രഷറിയിൽ നിന്ന് Update ചെയ്യുന്നതിന് അനുസരിച്ച് തെരഞ്ഞെടുക്കുക]
Click "View " Button
5) Step-4 ൽ പറയും പ്രകാരം Deposit തുക ട്രഷറി update ചെയ്താൽ Deposit Refund ഓപ്ഷൻ ഉപയോഗിച്ച് BiMS വഴി Bill തയ്യാറാക്കി Proceedings സഹിതം ട്രഷറിയിൽ സമർപ്പിച്ച് കരാറുകാരൻ്റെ Account ൽ തുക Credit ചെയ്ത് നൽകാവുന്നതുമാണ്.
BiMS Clerk Log in: Left Tab
Bill-> New Bill-> Deposit Refund(DEP)
Continue Button
NB: General Details [Deposit Refund] ഇവിടെ Budget Head കൃത്യമായി 7 Tier ൽ തന്നെ നൽകുക.അതിന് Step-4 ലെ Deposit Report ലുള്ള Budget Head കൃത്യമായി എഴുതി വെയ്ക്കുക.Challan Details ൽ Source ഉം Step-4 ലെ Deposit Report ലുള്ളത് പോലെ തന്നെ നൽകുക.
No comments:
Post a Comment