സ്പാർക്ക് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഡിഡിഒമാർക്കും / സർക്കാർ ജീവനക്കാർക്കും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച തങ്ങളുടെ പ്രശ്നങ്ങൾ ഈ ഫോം ഉപയോഗിച്ച് ഉന്നയിക്കാം. ഇത് സമർപ്പിച്ചുകഴിഞ്ഞാൽ, സ്പാർക്ക് ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോൺടാക്റ്റ് നമ്പറിലേക്ക് ഒരു ടിക്കറ്റ് അല്ലെങ്കിൽ പ്രതികരണ നമ്പർ നൽകുന്ന ഒരു എസ്എംഎസ് അയയ്ക്കും. നിങ്ങളുടെ പരാതിയുടെയോ പ്രതികരണത്തിന്റെയോ നില ട്രാക്ക് ചെയ്യുന്നതിന് ഈ ടിക്കറ്റ് നമ്പർ ഉപയോഗിക്കാം. അതിനായി താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയിതു Open New Ticket എന്ന ഓപ്ഷന്റെ താഴെ കാണുന്ന CREATE NOW എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന പോലെ ഒരു പേജ് കാണാം
ഈ പേജിൽ താഴെ കാണുന്ന രീതിയിൽ ഫിൽ ഫിൽ ചെയേണ്ടതാണ്1 .നൽകിയ പേര് നിങ്ങളുടെ സ്പാർക്ക് പ്രൊഫൈലിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെയാണെന്ന് ഉറപ്പാക്കുക.
2 .നിങ്ങളുടെ സ്പാർക്ക് പ്രൊഫൈലിലെ ഇമെയിൽ വിലാസം
3 .നിങ്ങളുടെ സ്പാർക്ക് പ്രൊഫൈലിലെ കോൺടാക്റ്റ് നമ്പർ നൽകുക
4 .ആവശ്യമെങ്കിൽ മലയാളവും ഇംഗ്ലീഷും ഉപയോഗിക്കാവുന്നതാണ് .
5.jpg, jpeg, png, gif, അല്ലെങ്കിൽ pdf ഫോർമാറ്റുകളിൽ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക, പരമാവധി ഫയൽ വലുപ്പ പരിധി 1 MB ആണ്
6.ജീവനക്കാർ ഓരോ പ്രത്യേക പ്രോബ്ലെങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യേക ടിക്കറ്റ് സൃഷ്ടിക്കണം; ഒന്നിലധികം പ്രോബ്ലെങ്ങൾ ഒരു ടിക്കറ്റിൽ സംയോജിപ്പിക്കരുത്.
7 .ഒരു പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതുവരെ ജീവനക്കാർ ആ ടിക്കറ്റ് സജീവമായി ട്രാക്ക് ചെയ്യണം; ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ആവർത്തിച്ചുള്ള ടിക്കറ്റുകൾ സമർപ്പിക്കുന്നത് ഒഴിവാക്കുക.
8 .അറ്റാച്ചുചെയ്യേണ്ട രേഖകൾ വ്യക്തവും ദൃശ്യവുമായിരിക്കണം
9 .ഔദ്യോഗിക കത്തിടപാടുകൾക്ക്, ഒരു ഓഫീസ് സീലും ഒപ്പും ആവശ്യമാണ്, കൂടാതെ എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ, കത്തിൽ കൗണ്ടർ സൈൻ ഉണ്ടായിരിക്കണം.
1.Full Name(As per SPARK profile)*
2.PEN*
3.
4.Contact Number(As per SPARK profile)
5,Select the issue type *
ഇത്രയും കാര്യേങ്ങൾ ഫിൽ ചെയ്യുക
താഴെ കാണുന്ന മെസ്സേജ് എന്ന കോളത്തിൽ സ്പാർക്കിൽ ഉണ്ടായ പ്രോബ്ലം വ്യക്തമായി മലയാളത്തിലോ ,ഇംഗ്ലീഷിലോ ടൈപ്പ് ചെയിതു നൽകുക
അതിനു ശേഷം പരാതിക്ക് ആധികാരികമായ ഡോക്കുമെന്റ്സ് jpg, jpeg, png, gif, or pdf, with a maximum file size limit of 1 MB. അപ്‌ലോഡ് ചെയ്യുക
Upload Documents നു തൊട്ടു താഴെ ആയി കാണുന്ന സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്ക .
ഇവിടെ നമുക്ക് ഒരു ടിക്കറ്റ് നമ്പർ ജനറേറ്റ് ചെയ്തു കിട്ടും ..ഈ നമ്പർ ഉപയോഗിച്ചു പിന്നീട് നമ്മൾ കൊടുത്ത പരാതിയുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്
സ്റ്റാറ്റസ് ചെക്ക് ചെയുന്നതിനായി Check Ticket Status എന്ന ഓപ്ഷനിൽ Check Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
Check Ticket Status എന്ന പേജിൽ Ticket no:* (നമുക്ക് ലഭിച്ച ടിക്കറ്റ് നമ്പർ )PEN എന്നിവ എന്റർ ചെയ്യുകഈ രീതിയിൽ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്
No comments:
Post a Comment